അയർലണ്ടിൽ പുതിയ ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്ക് കുറച്ച് Yuno Energy; മുൻ നിരക്കിനേക്കാൾ 6% കുറവ്

പുതിയ ഉപഭോക്താക്കൾക്ക് നിരക്കിൽ കുറവ് വരുത്തി ഊർജ്ജ വിതരണ കമ്പനിയായ Yuno Energy. കിലോവാട്ടിന് വാറ്റ് അടക്കം 23.69% എന്നതാണ് കമ്പനിയുടെ പുതുക്കിയ നിരക്ക്. മെയ് 13 മുതൽ പുതുതായി കണക്ഷൻ എടുക്കുന്നവർക്ക് അടുത്ത 12 മാസത്തേയ്ക്ക് ഫിക്സഡ് രീതിയിൽ ഈ നിരക്കിൽ വൈദ്യുതി ലഭിക്കും. മുൻ നിരക്കിനേക്കാൾ 6% കുറവാണ് പുതുക്കിയ നിരക്കെന്നും Yuno Energy പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ്‌ Yuno Energy അയർലണ്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. മറ്റ്‌ കമ്പനികൾക്കൊപ്പം Yuno Energy-യും ഈയിടെ വൈദ്യുതി നിരക്കിൽ കുറവ് വരുത്തിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഉപഭോക്താക്കൾക്ക് വീണ്ടും നിരക്ക് കുറച്ചിരിക്കുന്നത്. ഇത് അഞ്ചാം തവണയാണ് കമ്പനി നിരക്ക് കുറയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: