സ്വന്തമായി വീട് നിർമ്മിക്കുന്നവർക്കും ഇനി കുറഞ്ഞ പലിശ നിരക്കുള്ള ഗ്രീൻ മോർട്ട്ഗേജ്; വമ്പൻ പ്രഖ്യാപനവുമായി AIB

അയർലണ്ടിൽ സ്വന്തമായി വീട് നിർമ്മിക്കുന്നവർക്കും ഇനി മുതൽ ഡിസ്‌കൗണ്ട് നിരക്കിലുള്ള ഗ്രീൻ മോർട്ട്ഗേജ് ലഭിക്കുമെന്ന പ്രഖ്യാപനവുമായി AIB. കൂടുതൽ ഊർജ്ജ ക്ഷമതയുള്ള വീടുകൾ വാങ്ങുന്നവർക്ക് കുറഞ്ഞ പലിശനിരക്കിൽ നൽകുന്ന മോർട്ട്ഗേജിനെയാണ് ഗ്രീൻ മോർട്ട് ഗേജ് എന്ന് പറയുന്നത്.

Nearly zero energy building (nZEB) standards ഉള്‍പ്പെടുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് സ്വയം വീട് നിര്‍മ്മിക്കുകയോ, വലിയ രീതിയില്‍ പുതുക്കിപ്പണിയുകയോ ചെയ്യുന്നവര്‍ക്കും ഇനിമുതല്‍ തങ്ങളുടെ ഗ്രീന്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുമെന്നാണ് AIB അറിയിച്ചിരിക്കുന്നത്. അതായത് ഇത്തരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് A2 അല്ലെങ്കില്‍ അതിലും മെച്ചപ്പെട്ട building energy rating (BER) ലഭിച്ചിരിക്കണം. നവീകരണം നടത്തുകയാണെങ്കില്‍ B2 അല്ലെങ്കില്‍ അതിലും മെച്ചപ്പെട്ട റേറ്റിങ്ങും ലഭിക്കണം.

വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണ് തങ്ങള്‍ നല്‍കുന്ന ഗ്രീന്‍ മോര്‍ട്ട്‌ഗേജുകളെന്നും AIB പറഞ്ഞു. AIB ഗ്രൂപ്പിന് കീഴിലുള്ള AIB, Haven, EBS എന്നിവിടങ്ങളിലെല്ലാം ഗ്രീന്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്ക് ഈയിടെ 0.2% കുറച്ചിരുന്നു. ഒപ്പം AIB, Haven, EBS എന്നിവിടങ്ങളിലേയ്ക്ക് മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ 50% (3,000 യൂറോ വരെ) വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: