ഡബ്ലിൻ: ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾക്കായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടവും ,ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായി പ്രവർത്തിച്ച
ജെർമി കോർബിനും അയർലണ്ടിലെത്തി. ക്രാന്തി ദേശീയ സെക്രട്ടറി എം. ഷിനിത്ത്, AlC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ജോയ് , ക്രാന്തി കേന്ദ്ര കമ്മറ്റി അംഗം ജോൺ ചാക്കോ ഒപ്പം പ്രവർത്തകരും ചേർന്ന് ഡബ്ലിൻ എയർപോർട്ടിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ചു.
ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ(Eircode K67P5C7) വച്ച് ഇന്ന് വൈകുന്നേരം മൂന്നുമണി മുതൽ ആറുമണി വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.അനുസ്മരണ സമ്മേളനത്തിൽ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തുന്നതാണ്. ക്രാന്തി ഡബ്ലിനിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി അറിയിച്ചു.