അയർലണ്ടിനു മാത്രമായി ഡെഡിക്കേറ്റഡ് വെബ്സൈറ്റ് ആരംഭിക്കാൻ ആമസോൺ. നിലവിൽ യു.കെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ആമസോൺ സൈറ്റുകൾ വഴിയാണ് അയർലണ്ടുകാർ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നത്. ഇത് ഡെലിവറി ചാർജ് അധികമാകാനും, പ്രോഡക്റ്റ് റിട്ടേണിങ് പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. അതിനാലാണ് 2025-ഓടെ അയർലണ്ടിനു സ്വന്തമായി Amazon.ie വെബ്സൈറ്റ് ഉണ്ടാക്കുമെന്ന് ഓൺലൈൻ വാണിജ്യ ഭീമന്മാർ വ്യക്തമാക്കിയിരിക്കുന്നത്.
അയർലണ്ടിൽ പ്രവർത്തിക്കുന്ന വെബ്സൈറ്റ് പ്രവർത്തനമാരംഭിക്കുന്നതോടെ കസ്റ്റംസ് ചാർജുകളും, കറൻസി കൺവേർഷൻ ഫീസും ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് കമ്പനി പറഞ്ഞു. ഒപ്പം അയർലണ്ടിലെ ബിസിനസ് സ്ഥാപനങ്ങളിൽ നിന്നുള്ള കൂടുതൽ ഉൽപ്പന്നങ്ങളും ലഭ്യമാകും.
2022-ൽ ആമസോൺ അയർലണ്ടിൽ വെയർഹൗസും, ഡിസ്ട്രിബ്യൂഷൻ സെന്ററും ആരംഭിച്ചിരുന്നു.