അയർലണ്ടിനെ പ്രതിനിധീകരിച്ച് മലയാളികളായ അലിസ്റ്ററും മെൽവിനും ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കെനിയയിലേയ്ക്ക്

കെനിയയില്‍ വച്ച് നടക്കുന്ന ‘വേള്‍ഡ് സ്‌കൂള്‍ ക്രോസ് കണ്‍ട്രി ചാംപ്യന്‍ഷിപ്‌സില്‍’ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും. സാന്‍ട്രിയിലെ അനിത് ചാക്കോ, സില്‍വിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റര്‍ അനിത്, സെന്റ് മാര്‍ഗരറ്റ്‌സിലെ ബിനോയ്- ടോംസി ദമ്പതികളുടെ മകനായ മെല്‍വിന്‍ ബിനോയ് എന്നിവരാണ് മെയ് 13-ന് നയ്‌റോബിയില്‍ വച്ച് നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കുന്ന ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഡബ്ലിനിലെ Aidan’s CBS Whitehall സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കോച്ചായ അലന്‍ ഒ’നീലിനൊപ്പം ടീം ഇന്ന് കെനിയയിലേയ്ക്ക് പുറപ്പെടും. ചാംപ്യന്‍ഷിപ്പിന് മുമ്പ് കെനിയയിലെത്തുന്ന സംഘം, നയ്‌റോബിയില്‍ കെനിയയിലെ ഐറിഷ് അംബാസഡറുടെ വസതി സന്ദര്‍ശിക്കും.

International School Sport Federation (ISF) ആണ് വര്‍ഷംതോറും ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 13 മുതല്‍ 18 വയസ് വരെ പ്രായക്കാരായ വിദ്യാര്‍ത്ഥികളാണ് ചാംപ്യന്‍ഷിപ്പിലെ വിവിധ സ്‌പോര്‍ട്‌സ് മത്സരങ്ങളിലായി പങ്കെടുക്കുക. ഇത്തവണത്തെ ചാംപ്യന്‍ഷിപ്പില്‍ ലോകമെമ്പാടുനിന്നുമുള്ള 450 അത്‌ലിറ്റുകളാണ് പങ്കെടുക്കുന്നത്.

Share this news

Leave a Reply

%d bloggers like this: