തെരഞ്ഞെടുപ്പ് റാലിക്കിടെ വീണ്ടും വര്‍ഗീയവിഷം ചീറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക മേഖലകളില്‍ മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ ഇത്തരത്തില്‍ ആരെല്ലാം വേണം, വേണ്ട എന്നെല്ലാം തീരുമാനിക്കപ്പെടുമെന്നുമാണ് മദ്ധ്യപ്രദേശിലെ ധറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്.
ഒപ്പം കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കപ്പെടാതിരിക്കാനും, അയോദ്ധ്യ ക്ഷേത്രത്തിന് ബാബരി പൂട്ട് ഇടാതിക്കാനും എന്‍ഡിഎയ്ക്ക് 400-ലേറെ സീറ്റുകള്‍ നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു. അതേസമയം താന്‍ ഇസ്ലാമിനും, മുസ്ലിമിനും എതിരല്ലെന്നും, അവര്‍ ആത്മപരിശോധന നടത്തി ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ മുസ്ലിം പ്രീണനം നടത്തുമെന്ന പ്രസംഗം നടത്തി വിവാദത്തിലായതിന് പിന്നാലെയാണ് മോദി വീണ്ടും വര്‍ഗ്ഗീയ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.