കോവിഡ് വാക്സിൻ വിൽപ്പന അവസാനിപ്പിക്കാൻ ആസ്‌ട്രാസെനിക്ക; വിൽപ്പന കുറഞ്ഞതിനാൽ എന്ന് വിശദീകരണം

ആഗോളമായി തങ്ങളുടെ കോവിഡ് വാക്‌സിന്‍ പിന്‍വലിക്കുന്നതായി പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനിക്ക. Vaxzevria എന്ന് യൂറോപ്പിലും, കോവിഷീല്‍ഡ് എന്ന് ഇന്ത്യയിലും അറിയപ്പെടുന്ന ഈ വാക്‌സിന്‍ പലരിലും രക്തം കട്ടപിടിക്കാന്‍ കാരണമാകുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. വാക്‌സിനെടുത്ത പലരും മരണപ്പെടാന്‍ കാരണമായത് ഇതാണെന്നും വാദമുയര്‍ന്നു.

രക്തം കട്ടപിടിക്കുന്നത് അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് (Thrombosis with Thrombocytopenia Syndrome (TTS)) വാക്‌സിന്‍ അപൂര്‍വ്വമായി കാരണമാകുന്നുവെന്ന് യു.കെ- സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനിക്ക പിന്നീട് സമ്മതിച്ചെങ്കിലും, നിലവില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ആവശ്യക്കാർ കുറഞ്ഞതിനാലും, മെച്ചപ്പെട്ട മറ്റ് പുതിയ കോവിഡ് വാക്സിനുകൾ ലഭ്യമയതാനാലും ആണെന്നാണ് കമ്പനി പറയുന്നത്.

ഇതിനിടെ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും വാക്‌സിന്‍ കാരണമാകുമെന്ന് ആസ്ട്രാസെനിക്ക സമ്മതിച്ചതിന് പിന്നാലെ ഇന്ത്യയില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പതിപ്പിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സര്‍ക്കാര്‍ എടുത്തുമാറ്റിയിരുന്നു.

Share this news

Leave a Reply

%d bloggers like this: