ബോയിംഗിന്റെ പുതിയ സ്റ്റാർലൈൻ ക്യാപ്‌സൂളിന്റെ ആദ്യ ക്രൂഡ് ടെസ്റ്റ് ഫ്ളൈറ്റിന്റെ വിക്ഷേപണം മാറ്റിവച്ചു. ഇന്ന് രാവിലെ 8:04-ന് പറക്കാൻ തയ്യാറായിരുന്ന പേടകം സാങ്കേതിക തകരാറുകൾ കാരണമാണ് യാത്ര മാറ്റി വച്ചത്. റോക്കറ്റിന്റെ ഒരു വാൽവിലെ തകരാറാണ് തടസത്തിന് കാരണമെന്ന് നാസ തങ്ങളുടെ വെബ്കാസ്റ്റിലൂടെ ലോകത്തെ അറിയിച്ചു.
വിക്ഷേപണ പ്രവർത്തനങ്ങൾ മാറ്റിവയ്ക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് യാത്രികരായ ബുച്ച് വിൽമോറിനെയും സുനിതയെയും പേടകത്തിലെ അവരുടെ സീറ്റുകളിൽ കയറ്റിയിരുത്തിയിരുന്നു.
2015-ൽ ആണ് ബഹിരാകാശ വാഹന വികസനത്തിൽ ഏറെ നാളത്തെ പ്രവർത്തി പരിചയമുള്ള സുനിത ഈ ദൗത്യത്തിലേക്ക് നിയോഗിക്കപ്പെട്ടത്. പിന്നീട് 2022-ൽ CFT മിഷനിലേക്ക് അവരെ നിയോഗിക്കുകയായിരുന്നു.
ദൗത്യത്തിനായുള്ള അടുത്ത ലോഞ്ച് വിൻഡോ ലഭ്യമായിരിക്കുന്നത് അടുത്ത ചൊവ്വാഴ്ച രാത്രിയിലാണ്. എന്നാൽ എപ്പോഴാണ് പുറപ്പെടുന്നത് എന്ന സമയക്രമത്തിൽ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഈ വിക്ഷേപണം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ ഐഎസ്എസിലേക്കും തിരികെയും സ്ഥിരമായി ഉദ്യോഗസ്ഥരെ എത്തിക്കുന്നതിലേക്ക് ഒരു പടിക്കൂടി അടുപ്പിക്കും. കൂടാതെ ഈ ദൗത്യത്തിന്റെ സഫലീകരണം യുഎസിന്റെ ബഹിരാകാശത്തേക്കുള്ള സ്വതന്ത്ര പ്രവേശനവും കൂടുതൽ ശക്തമാക്കും.