ജമ്മുകാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകി സേന തിരച്ചിൽ നടത്തിയിരുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് 3 ഭീകരർ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം തിരിച്ചറിയാനോ വീണ്ടെടുക്കാനോ കഴിഞ്ഞിട്ടില്ല. ഏപ്രിൽ 28-ന് ഭീകരരുമായി നടന്ന ചെറിയൊരു ഏറ്റുമുട്ടലിൽ ഒരു ഗ്രാമ പ്രതിരോധ ഗാർഡ് കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രണ്ട് ഭീകരരെ കണ്ടെത്തുന്നതിനായി മെയ് 1-ന് സുരക്ഷാ ഏജൻസികൾ കത്വ ജില്ലയിലേക്ക് എത്തി വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.
ചോച്രു ഗാലയിലെ ദൂരത്തുള്ള ഒരു ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. അതിർത്തിക്കപ്പുറത്ത് നിന്നും ഈയിടെ നുഴഞ്ഞു കയറിയ ചില ഭീകരർ പ്രദേശത്ത് താവളമടിച്ചിട്ടുണ്ടെന്ന് കരുതുന്നതായി ഏപ്രിൽ 29-ന് ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ഓഫ് പോലീസ് ആനന്ദ് ജെയ്ൻ അറിയിച്ചു.