‘കുടിയേറ്റക്കാരെ പുറത്താക്കുക’; ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ മാർച്ച്

ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത കുടിയേറ്റ വിരുദ്ധ മാർച്ച്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ഗാർഡൻ ഓഫ് റിമംബറൻസിൽ നിന്നും ആരംഭിച്ച് ഓ കോണൽ സ്ട്രീറ്റ് വഴി മാർച്ച് കടന്നു പോയ മാർച്ചിനൊപ്പം ഉടനീളം ശക്തമായ ഗാർഡ സാന്നിധ്യവും ഉണ്ടായിരുന്നു.

GPO-യ്ക്ക് സമീപം ഉണ്ടായിരുന്ന ചെറിയൊരു സംഘം പലസ്തീൻ അനുകൂല പ്രക്ഷോഭകർക്ക് സമീപത്തുകൂടെയാണ് മാർച്ച് കടന്നുപോയത്. ഈ സമയം ഇരു സംഘങ്ങളും മുദ്രാവാക്യങ്ങൾ മുഴക്കുകയും, അനിഷ്ട സംഭവങ്ങൾ തടയാനായി ഇരു സംഘങ്ങൾക്കും ഇടയിലായി ഗാർഡ ഉദ്യോഗസ്ഥർ നിലകൊള്ളുകയും ചെയ്തു.

‘കുടിയേറ്റക്കാരെ പുറത്താക്കുക’ എന്ന ആക്രോശങ്ങളും, സർക്കാരിനും, പ്രതിപക്ഷ പാർട്ടികൾക്കെതിരായ വിമർശനങ്ങളും മാർച്ചിൽ മുഴങ്ങിയിരുന്നു.

തുടർന്ന് Customs House Quay -ൽ എത്തിയ കുടിയേറ്റ വിരുദ്ധ മാർച്ചിലെ അണികൾ 5 മണി വരെ അവിടെ കൂട്ടം ചേർന്നു. വരുന്ന ലോക്കൽ, യൂറോപ്യൻ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ അടക്കമുള്ളവർ മാർച്ചിൽ പ്രസംഗിച്ചു.

Share this news

Leave a Reply

%d bloggers like this: