ട്രിനിറ്റി കോളേജ് ഡബ്ലിനിൽ പലസ്തീൻ അനുകൂല വിദ്യാർത്ഥി പ്രക്ഷോഭം കനക്കുന്നു. ഇസ്രയേലുമായും, ഇസ്രായേലി കമ്പനികളുമായുമുള്ള എല്ലാ ബന്ധങ്ങളും കോളേജ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് യൂണിവേഴ്സിറ്റി ക്യാമ്പസിലേയ്ക്ക് പൊതുജനത്തിന് അധികൃതർ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. മധ്യ കാലഘട്ടത്തിലെ കൈയെഴുത്തു പ്രതികളാൽ പ്രശസ്തമായ കാണാൻ എത്തുന്ന വിനോദസഞ്ചാരികൾക്കും ക്യാംപസിലേയ്ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്.
വിദ്യാർത്ഥി യൂണിയൻ പിന്തുണ നൽകുന്ന സമരത്തിന്റെ ഭാഗമായി ക്യാമ്പസിൽ ടെന്റുകളും കെട്ടിപ്പൊക്കിയിട്ടുണ്ട്. ഞായറാഴ്ച്ചയോടെ 70 ടെന്റുകളും, 100-ൽ അധികം പ്രക്ഷോഭകരുമായി സമരം വ്യാപിച്ചിരിക്കുകയാണ്.
ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും യൂണിവേഴ്സിറ്റി അവസാനിപ്പിക്കും വരെ ലേക്കുള്ള വഴി മുടക്കൽ തുടരുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. യൂണിവേഴ്സിറ്റി അധികൃതർ ഇതുവരെ ചർച്ചകൾക്ക് തയ്യാറായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. പാട്ടുകൾ പാടിയും, രാഷ്ട്രീയ ചർച്ചകൾ നടത്തിയും, ഭക്ഷണം പങ്കുവച്ചുമാണ് വിദ്യാർഥികൾ സമരം തുടരുന്നത്.
അതേസമയം ക്യാമ്പസിൽ വാടക, ഫീസ് എന്നിവയുമായി ബന്ധപ്പെട്ടും, പലസ്തീനെ അനുകൂലിച്ചും നേരത്തെ പ്രതിഷേധ പ്രകടങ്ങൾ നടത്തിയ വിദ്യാർത്ഥി യൂണിയന് യൂണിവേഴ്സിറ്റി അധികൃതർ €214,285 യൂറോ പിഴ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർഥികൾ നിലവിലെ പ്രതിഷേധം ആരംഭിച്ചത്.
സമാനമായ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ യുഎസിലെ ക്യാംപസുകളിലും നടക്കുന്നുണ്ട്.