ഐഫോണില്‍ അലാം അടിക്കാത്തത് കാരണം അധികസമയം ഉറങ്ങിപ്പോകുന്നതായി ഉപയോക്താക്കളുടെ പരാതി. ഫോണിലെ ക്ലോക്ക് ആപ്പിലുള്ള അലാം ആണ്, സമയം സെറ്റ് ചെയ്താലും ശബ്ദം കേള്‍പ്പിക്കാത്തത് കാരണം പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചത്. ജോലിക്കും, സ്‌കൂളിലും മറ്റും പോകാനായി അലാം സെറ്റ് ചെയ്ത പലരും അലാം ശബ്ദം കേള്‍ക്കാതെ അമിതമായി ഉറങ്ങിപ്പോയെന്നാണ് പരാതി.
ഇത് പലരും സോഷ്യല്‍ മഡീയയില്‍ ഉന്നയിച്ചതോടെ പ്രതികരണവുമായി ആപ്പിള്‍ തന്നെ രംഗത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും, ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ആപ്പിള്‍ വ്യക്തമാക്കി.
അതേസമയം എത്ര പേരെ ഈ പ്രശ്‌നം ബാധിച്ചുവെന്നും, പ്രശ്‌നത്തിന് കാരണം എന്താണെന്നും ഇതുവരെ വ്യക്തമല്ല. പ്രത്യേക മോഡലുകളില്‍ മാത്രമാണോ പ്രശ്‌നം എന്നും വ്യക്തമല്ല.