വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് ‘വോക്കിങ് ചലഞ്ച്’ സംഘടിപ്പിക്കുന്നു. മെയ് മാസം1 മുതൽ 31 വരെയാണ് വാക്കിംഗ് ചലഞ്ച് നടത്തപ്പെടുന്നത്. ഓരോ മെമ്പേഴ്സും 100 കിലോമീറ്റർ ആണ് നടക്കേണ്ടത്.
വാട്ടർഫോഡിൽ വോക്കിങ് പ്രോത്സാഹിപ്പിക്കുവാനായി നിർമ്മിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 18,25 തീയതികളിൽ അംഗങ്ങളുടെ കുടുംബത്തോട് ഒപ്പമോ, കൂട്ടുകാരുമൊത്തോ കൂട്ടായ നടത്തവും സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും നടത്തുന്നുണ്ട്.
ചലഞ്ചിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 28ആം തീയതി പരി. കുർബാനയ്ക്കുശേഷം ബഹുമാനപ്പെട്ട ജോമോൻ കാക്കനാട്ട് അച്ചൻ പിതൃവേദി, മാതൃവേദി, യൂത്ത് അംഗങ്ങളുടെയും ഇടവക സമൂഹത്തിന്റേയും സാന്നിധ്യത്തിൽ റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു. 91 അംഗങ്ങളാണ് വോക്കിങ് ചലഞ്ചിൽ പങ്കെടുക്കുവാൻ മുന്നോട്ടുവന്നിട്ടുള്ളത്. ഇത് രണ്ടാം വർഷമാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. പിതൃവേദി സെക്രട്ടറി ജോസ് മോൻ അബ്രഹാം, പ്രസിഡണ്ട് ഷിജു ശാസ്താം കുന്നേൽ എന്നിവരാണ് ചലഞ്ചിന്റെ കോഡിനേഷൻ നിർവഹിക്കുന്നതാണ്.