യു.കെ, അയർലൻഡ് എന്നിവിടങ്ങളിലെ നിവാസികൾക്കായി 2024-ലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടത്താൻ ഒരുങ്ങുകയാണ് ഫ്ലൈവേൾഡ്. 3 ദിവസങ്ങളായി മാഞ്ചസ്റ്റർ, ലണ്ടൻ, ഡബ്ലിൻ എന്നീ പ്രധാന സിറ്റികളിൽ ആയി ഈ എക്സ്പോ നടത്തപെടുമെന്ന് ഫ്ലൈവേൾഡ് UK ഡയറക്ടർ ടിൻസ് എബ്രഹാം അറിയിച്ചു.
നഴ്സുമാർ , എഞ്ചിനീയർ , ഐടി പ്രൊഫഷണൽസ് തുടങ്ങിയ ജോലികൾ ചെയ്യുന്ന സ്‌കിൽഡ് പ്രൊഫഷണൽസിന് വളരെയധികം ജോലി സാധ്യതയാണ് ഓസ്‌ട്രേലിയയിൽ ഉള്ളത്. ഇതെല്ലാം അറിയാമെങ്കിലും ആളുകൾ അല്പമെങ്കിലും മടിക്കുന്നതിന്റെ പ്രധാന കാരണം വിശ്വാസയോഗ്യമായ ഇടത്ത് നിന്നും അറിവും മാർഗനിർദേശങ്ങളും ലഭിക്കാത്തതാണ്. ഇതിനൊരു ഉത്തരവുമായി എത്തുകയാണ് ഫ്ലൈവേൾഡ് 2024-ലെ ഏറ്റവും വലിയ മൈഗ്രേഷൻ എക്സ്പോയുമായി. പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ്. നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഈ എക്സ്പോ നടത്തപ്പെടുന്നത്.
ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ യോഗ്യരായവർക്ക് ഏറ്റവും മികച്ച ഒരു അവസരം ഒരുക്കുകയാണ് ഫ്ലൈ വേൾഡ് എക്സ്പോയിലൂടെ. പ്രവേശനം തികച്ചും സൗജന്യമായ ഈ എക്സ്പോയിൽ നിങ്ങൾക്ക് മൈഗ്രേഷൻ ലോയറോട് നേരിട്ട് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സ്കിൽഡ് പ്രൊഫഷൻസിന് ഓസ്ട്രേലിയയിൽ സാധ്യമായ തൊഴിലവസരങ്ങളെക്കുറിച്ചും പി ആർ കരസ്ഥമാക്കാനുള്ള എളുപ്പവഴികളെക്കുറിച്ചും താര എസ് നമ്പൂതിരി ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതായിരിക്കും.
ഓസ്ട്രേലിയയിലേക്ക് പഠനത്തിനും തൊഴിലവസരങ്ങൾക്കുമായി മൈഗ്രേറ്റ് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. പക്ഷേ കൃത്യമായ അറിവുകളിലൂടെ നമുക്ക് സാധ്യമായ അവസരങ്ങളെ കുറിച്ച് മനസ്സിലാക്കി മുന്നോട്ട് പോകാൻ സാധിക്കുമ്പോഴാണ് വിജയകരമായ മൈഗ്രേഷൻ സാധ്യമാകുന്നത്. ഇതിനുള്ള ആദ്യ ചുവടാണ് ഈ മൈഗ്രേഷൻ എക്സ്പോ. ഓരോരുത്തരുടെയും പ്രൊഫൈലുകളും സാധ്യതകളും മനസ്സിലാക്കിയാണ് ഫ്ലൈവേൾഡ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 5000-ൽ പരം പി ആർ ഇൻവിറ്റേഷനുകളാണ് ഫ്ലൈവേൾഡ് വഴി നഴ്സുമാർക്ക് മാത്രം നേടി കൊടുക്കാൻ സാധിച്ചത്. മൈഗ്രേഷൻ മേഖലയെ സംബന്ധിച്ചിടത്തോളം ഇതൊരു വൻ നേട്ടമാണ്. പിഴവുകൾ ഒന്നും കൂടാതെ കൃത്യമായി ഫയലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നതും ഓസ്ട്രേലിയയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന ലോയർ ഫേം എന്ന മികവുമാണ് ഈ ചരിത്ര നേട്ടത്തിലേക്ക് എത്താൻ ഫ്ലൈവേൾഡിനെ സഹായിച്ചത് .
എന്നാൽ ഓസ്‌ട്രേലിയയിലേക്കുള്ള ഈ നേട്ടം നഴ്സുമാർക്ക് മാത്രം ഒതുങ്ങുന്നതല്ല. എഞ്ചിനീയർ, IT പ്രൊഫഷണൽസ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്, ട്രേഡ് വർക്കേഴ്സ് തുടങ്ങിയവർക്കും വളരെ മികച്ച തൊഴിൽ അവസരങ്ങൾ ആണ് ഓസ്‌ട്രേലിയയിൽ ഉള്ളത് .
യുകെയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ചൊരു അവസരം ആയിരിക്കും എന്ന് വക്താക്കൾ അറിയിച്ചു. പ്രശസ്ത മൈഗ്രേയ്റ്റൻ ലോയറും ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററുമായ ആയ താര എസ്സ് നമ്പൂതിരി നേതൃത്വം നൽകുന്ന ഈ എക്സ്പോയിൽ ഫ്ലൈവേൾഡ് CEO റോണി ജോസഫ്, COO പ്രിൻസ് ജേക്കബ് എബ്രഹാം, ഡയറക്ടർ ടിൻസ് എബ്രഹാം എന്നിവരും സന്നിഹിതരായിരിക്കും.