ഓണ്‍ലൈന്‍ വഴി ലീപ് കാര്‍ഡ് വില്‍പ്പന തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നല്‍കി Transport for Ireland (TFI). Transport for Ireland എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എക്‌സില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ TFI അധികൃതര്‍ വ്യക്തമാക്കി.
വെറും 2.35 യൂറോ നല്‍കി ലീപ് കാര്‍ഡ് സ്വന്തമാക്കിയാല്‍ ഒരു വര്‍ഷം മുഴുവന്‍ സൗജന്യയാത്ര നടത്താം എന്നാണ് വ്യാജ പേജില്‍ നല്‍കിയിരിക്കുന്ന പരസ്യം. കാര്‍ഡ് വാങ്ങാനായി ക്ലിക്ക് ചെയ്യാന്‍ ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. അതേസമയം വെറും 8 പേര്‍ മാത്രമാണ് ഈ വ്യാജ പേജിന് ഫോളോവേഴ്‌സ് ആയി ഉള്ളത്.
ഇത്തരം വ്യാജന്മാരെ സൂക്ഷിക്കണമെന്നും, അവര്‍ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ TFI ഓര്‍മ്മിപ്പിച്ചു. എല്ലാതരം വിവരങ്ങള്‍ക്കുമായി തങ്ങളുടെ ഔദ്യോഗിക പേജുകളോ, വെബ്‌സൈറ്റോ ഉപയോഗിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
TFI ലീപ് കാര്‍ഡിനെ പറ്റി അറിയാന്‍: https://about.leapcard.ie/about/where-to-buy