വാട്ടർഫോർഡ്: ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. ഒരു ദിവസം എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും മരണം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയാണ് മെയ്ദിനം. ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി മെയ് 12-ന് നടക്കും.
വാട്ടർഫോർഡിലെ WAMA (Waterford Academy of Music and Arts)-യിൽ വച്ച് നടക്കുന്ന പരിപാടിയിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. പ്രസ്തുത അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വാട്ടർഫോർഡ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു. പരിപാടിയുടെ വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.