അയർലണ്ടിൽ കൂടുതൽ റെഡ് ലൈറ്റ് ക്യാമറകൾ സ്ഥാപിക്കും; കർശന നടപടിയുമായി അധികൃതർ

ട്രാഫിക്കില്‍ ചുവന്ന ലൈറ്റ് കത്തിക്കിടക്കുന്നത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കുന്നവരെ പിടികൂടാനായി കൂടുതല്‍ റെഡ് ലൈറ്റ് ക്യാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍. രാജ്യത്ത് റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. National Transport Authority (NTA) ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

ഡബ്ലിനില്‍ ഇത്തരം ഏതാനും ക്യാമറകള്‍ മുമ്പ് സ്ഥാപിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവ ഉപയോഗിക്കുന്നില്ല.

റെഡ് ലൈറ്റ് അവഗണിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും 80 യൂറോയാണ് പിഴ ഈടാക്കുക. 3 പെനാല്‍റ്റി പോയിന്റും ലഭിക്കും.

റെഡ് ലൈറ്റ് ക്യാമറകള്‍ക്ക് പുറമെ വലിയ തുക ചെലവിട്ട് റോഡ് സുരക്ഷാ ബോധവല്‍ക്കരണവും അധികൃതര്‍ നടത്തും. രാജ്യത്തെ ഉയര്‍ന്ന റോഡപകട നിരക്കുകളുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷാ അതോറിറ്റിയുമായി മുതിര്‍ന്ന മന്ത്രിമാര്‍ ചര്‍ച്ച നടത്താനിരിക്കുകയുമാണ്.

2024-ല്‍ ഇതുവരെ 60-ലധികം ആളുകളാണ് റോഡപകടങ്ങളില്‍ മരിച്ചത്. അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗം, ലഹരി എന്നിവയെല്ലാം അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതായാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: