ഡബ്ലിനിൽ കാര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. Clodalking-ലെ Grange Castle Road R136-ല്‍ ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
ഒരാൾ കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി ഗാർഡയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. ആദ്യം പ്രതി ഒരു കാർ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മറ്റൊരു കാറിനെ സമീപിക്കുകയും, ഡ്രൈവറെ വലിച്ച് പുറത്തിട്ട ശേഷം കാറോടിച്ച് രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന് Garda Armed Support Unit-ഉം ലോക്കല്‍ ഗാര്‍ഡയും സംയുക്തമായി നടത്തിയ സംയുക്ത അന്വേഷണത്തിനൊടുവില്‍ തട്ടിക്കൊണ്ടുപോയ കാര്‍ Tallaght-ലെ Katherine Tynan Road-ല്‍ വച്ച് തടയുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.