റോസ്‌കോമണിൽ വെള്ളപ്പൊക്കം; രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കൌണ്ടി റോസ്കോമണിൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. Curraghboy ഗ്രാമത്തിലെ Lough Funshinagh-ല്‍ വെള്ളം പൊങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ അമ്മയും പിഞ്ചുകുഞ്ഞും അടങ്ങുന്ന കുടുംബത്തെയും മറ്റൊരു കുടുംബത്തെയുമാണ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഒഴിപ്പിക്കേണ്ടി വന്നത്.

Lough Funshinagh Flood Crisis തങ്ങളുടെ ഫെയ്സ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ഇടിട്ടടുണ്ട്. എട്ട് വര്‍ഷം മുന്‍പ് സമീപത്തെ തടാകത്തിൽ ജലനിരപ്പ് ഉയരുന്നതായും, വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് കൊടുത്തിട്ടും അത് അധികൃതർ അവഗണിക്കുകയായിരുന്നു എന്ന് പോസ്റ്റിൽ പറയുന്നു. തടാകത്തിൽ സാധാരണ ജലനിരപ്പ് തന്നെയാണെന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞിരുന്നത് എന്നും പോസ്റ്റിൽ ആരോപിക്കുന്നു.

N-63, R-357, R-363 എന്നീ റോഡുകള്‍ വഴി ഗതാഗതം തിരിച്ച് വിട്ടതിനാല്‍ ബ്ലോക്ക് ഉണ്ടായേക്കാമെന്ന് കൌണ്ടി കൌൺസിൽ അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ മൂന്ന് റോഡുകൾ വെള്ളപ്പൊക്കം കാരണം അടച്ചിടേണ്ടി വന്നിട്ടുണ്ട്.

അതേസമയം റോസ്കോമണിലെ മൂന്ന് ടിഡിമാർ പാർലമെന്റ് യോഗത്തിനിടെ പ്രശ്നം ഉപപ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ ശ്രദ്ധയിൽ പെടുത്തുകയും, വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് മാർട്ടിൻ വാക്ക് നൽകുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: