ഓൺലൈനിൽ സാധനം വാങ്ങി കബളിപ്പിക്കപ്പെട്ടാൽ ചെയ്യേണ്ടതെന്ത്? അയർലണ്ടിൽ നിങ്ങൾക്കുള്ള അവകാശങ്ങൾ അറിയാം

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഷോപ്പുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. അവശ്യസാധനങ്ങള്‍ നമുക്കുവേണ്ട ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ലഭ്യമാകും എന്നത് മാത്രമല്ല നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ നമുക്ക് എത്തിച്ച് തരികയും ചെയ്യും എന്നത് വലിയൊരു സൗകര്യം തന്നെയാണ്. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ഷോപ്പുകള്‍ പലതും ഉപഭോക്താവിനെ പറ്റിക്കുന്നതും പതിവ് കാഴ്ചയാണ്.

പുതിയ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് പഴയ ഫോണ്‍ നല്‍കുക, ഡിസ്പ്ലേ ചെയ്ത ചിത്രത്തില്‍ നിന്നും തീര്‍ത്തും വത്യസ്തമായ സാധനങ്ങള്‍ ലഭിക്കുക തുടങ്ങിയ ഇതിനുള്ള ചില ഉദാഹരണങ്ങളാണ്.

ഇത്തരം തട്ടിപ്പുകളെ തടയുന്നതിനായി അയര്‍ലണ്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണ് Consumer Right Act 2022. ഈ നിയമപ്രകാരം അയര്‍ലണ്ട് അല്ലെങ്കില്‍ EU ആസ്ഥാനമാക്കി പ്രവത്തിക്കുന്ന ഏതെങ്കിലും ഒരു കമ്പനിയില്‍ നിന്ന് ഫോണ്‍ വഴിയോ കാറ്റലോഗ് വഴിയോ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പാക്കുന്നു. ഈ നിയമം 2022 നവംബര്‍ 29-നു ശേഷം ഇത്തരത്തില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മാത്രം ബാധകമായിട്ടുള്ള നിയമമാണ്.

നിങ്ങളുടെ അവകാശങ്ങള്‍

നിങ്ങൾ ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ, ഉപഭോക്തൃ നിയമപ്രകാരം ഒരു കടയിൽ നിന്ന് വാങ്ങുന്ന അതേ പരിരക്ഷകൾ തന്നെ നിങ്ങൾക്ക് ലഭിക്കും. ഓൺലൈനിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ, നിങ്ങൾ ഒരു വിദൂര കരാറിൽ ഏർപ്പെടുന്നു. ഇത്തരത്തിലുള്ള കരാർ ഉപയോഗിക്കുമ്പോൾ നിങ്ങൾ നേരിട്ട് കണ്ടുള്ള ഒരു കരാറില്‍ ഏര്‍പ്പെടുന്നില്ല. മാത്രമല്ല വാങ്ങുന്നതിന് മുമ്പ് നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ പരിശോധിക്കാൻ കഴിയില്ല. ഇക്കാരണത്താൽ, ഉപഭോക്തൃ നിയമം നിങ്ങള്‍ക്ക് അധിക പരിരക്ഷ നല്‍കുന്നു.

സാധനം വാങ്ങുന്നതിന് മുന്‍പ്

ഉപഭോക്തൃ നിയമപ്രകാരം നിങ്ങള്‍ ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങുന്നതിന് മുന്‍പും ശേഷവും ഏതാനും വിവരങ്ങള്‍ അറിയുന്നതിനുള്ള നിയമപരമായ ചില അവകാശങ്ങള്‍ നിങ്ങള്‍ക്കുണ്ട്. അവ താഴെ പറയുന്നവയാണ്.

• വില്‍പ്പനക്കാരന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, കൂടാതെ മറ്റുള്ള ആശയവിനിമയ ചാനലുകള്‍

• ഉല്‍പ്പന്നത്തിന്‍റെ വിശദാംശങ്ങള്‍ (നേരത്തേ നിങ്ങള്‍ക്ക് കൃത്യമായി മനസ്സിലായില്ലെങ്കില്‍)

• മൊത്തവില, അല്ലെങ്കില്‍ ഈ വില എങ്ങനെയാണ് കണക്കാക്കുന്നത്

• പേഴ്സണലൈസ്ഡ്‌ പ്രൈസ്- ഇത് നിങ്ങള്‍ക്ക് ബാധകമാണെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ പെരുമാറ്റം എന്നിവ കണക്കാക്കി വില നിശ്ചയിക്കും

• കരാറിന്‍റെ കാലാവധി

• പേയ്മെന്‍റിന്‍റെയും ഉല്‍പ്പന്നത്തിന്‍റെ പ്രവര്‍ത്തനത്തിന്‍റെയും വിശദാംശങ്ങള്‍

• ഏതെങ്കിലും രീതിയിലുള്ള അധിക പെയ്മെന്‍റ്കള്‍, ഉദാഹരണത്തിന് ഡെലിവറി ചാര്‍ജ് പോലുള്ളവ

• ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള അവകാശം (അത് ബാധകമാകുന്നിടത്ത്)

• ഏതെങ്കിലും രീതിയിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള നിബന്ധനകള്‍ (അവ ബാധകമായിടത്ത്)

• ഡെലിവറി വിവരങ്ങള്‍

മേൽപറഞ്ഞ വിവരങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലുള്ളവയും, സ്പഷ്ടവുംആയിരിക്കണം. ഇത് നിങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് നിങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

ചെക്കൌട്ടിന് മുന്‍പ് നല്‍കേണ്ട വിവരങ്ങള്‍

പണമിടപാട് നടത്തുമ്പോള്‍ നിങ്ങള്‍ പണം നല്‍കി എന്ന് വില്‍പ്പനക്കാരന്‍ ഉറപ്പാക്കണം. നിങ്ങള്‍ നേരത്തേ സമ്മതിച്ചതില്‍ നിന്നും വിഭിന്നമായി കൂടുതല്‍ പണം നിങ്ങളില്‍ നിന്നും ഈടാക്കാന്‍ വിൽപ്പനക്കാരന് കഴിയില്ല.

വാങ്ങിയതിന് ശേഷമുള്ള വിവരങ്ങള്‍

ഒപ്പിട്ട കരാറിന്‍റെ പകർപ്പ് അല്ലെങ്കിൽ നിങ്ങളുടെ ഓർഡറിന്‍റെ സ്ഥിരീകരണം എന്നിവ നിങ്ങൾക്ക് ലഭിക്കണം. ഇത് പേപ്പറിലോ അല്ലെങ്കില്‍ ഇമെയിൽ പോലെയുള്ള മറ്റൊരു ഡ്യൂറബിൾ ഫോർമാറ്റിലോ ആയിരിക്കണം. എന്ത് വിവരമാണ് നൽകിയതെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിൽ, വില്‍ക്കുന്നയാള്‍ നിങ്ങൾക്ക് വിശദമായ വിവരം നല്‍കിയതാണെന്ന് ബോധ്യപ്പെടുത്തണം.

ക്യാൻസൽ ചെയ്യുന്നതിനുള്ള അവകാശം

ഓണ്‍ലൈന്‍ ആയി സാധനം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് 14 ദിവസത്തെ ക്യാന്‍സല്‍ പിരിയഡ് ലഭിക്കുന്നു. ഈ അവസരത്തില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനെ “withdrawal” അല്ലെങ്കില്‍ “cooling off” പിരിയഡ് എന്ന്‍ വിളിക്കുന്നു.

നിങ്ങളുടെ ക്യാന്‍സല്‍ ചെയ്യാനുള്ള അവകാശത്തെ കുറിച്ച് വില്‍പ്പനക്കാരന്‍ വിവരങ്ങള്‍ ഒന്നും നല്‍കുന്നില്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്യാനുള്ള നിങ്ങളുടെ അവകാശം 12 മാസത്തേക്ക് നീട്ടുന്നതാണ്. എന്നാല്‍ ഈ 12 മാസത്തിനുള്ളില്‍ നിങ്ങളുടെ ക്യാന്‍സല്‍ അവകാശത്തെ കുറിച്ചുള്ള വിവരങ്ങള്‍ വില്‍പ്പനക്കാരന്‍ നിങ്ങള്‍ക്ക് നല്‍കിയാല്‍ അന്നേ ദിവസം തൊട്ട് 14 ദിവത്തെ കൂളിംഗ് ഓഫ്‌ കാലയളവ്‌ തുടങ്ങുന്നതാണ്.

കൂളിംഗ് ഓഫ്‌ കാലയളവ്‌ അവസാനിക്കുന്നതിനു മുന്‍പ് നിങ്ങള്‍ വില്പ്പനക്കാരനോട് വാങ്ങിയ സാധനം ക്യാന്‍സല്‍ ചെയ്യണമെന്ന് പറയണം. ഇമെയില്‍ വഴിയോ പോസ്റ്റ് വഴിയോ അതും അല്ലെങ്കില്‍ വില്‍പ്പനക്കാരന്‍ തന്ന ക്യാന്‍സല്‍ ഫോം ഉപയോഗിച്ചോ രേഖാമൂലം തന്നെ ഇവ ചെയ്യണം. ഇങ്ങനെ ചെയ്ത് അടുത്ത 14 ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ ഏത് രീതിയിലാണോ പണം നല്‍കിയത് ആ രീതിയില്‍ തന്നെ പണം തിരിച്ച് കിട്ടേണ്ടതാണ്.
എന്നാല്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് കൂളിംഗ് ഓഫ്‌ പീരിയഡ്‌ ബാധകമല്ല. ഉദാഹരണത്തിന്

• നിങ്ങളുടെ ആവശ്യാനുസരണം നിങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍

• പെട്ടെന്ന്‍ കേടാവുന്നവ

• ആരോഗ്യം അല്ലെങ്കില്‍ ശുചിത്വം സംബന്ധിച്ച കാരണങ്ങള്‍ കൊണ്ട് തിരിച്ചയക്കാന്‍ കഴിയാത്തവ

• ഹോട്ടല്‍ ബുക്കിംഗ്, കാര്‍ റെന്‍റല്‍സ്, കണ്‍സേര്‍ട്ട് പോലുള്ളവ

• ബസ്സ്‌, ട്രെയിന്‍, വിമാനം പോലുള്ള വാഹനങ്ങള്‍

ഇവക്ക് നല്‍കിയ പണത്തിനൊന്നും ഈ ക്യാൻസൽ കാലയളവ്‌ ലഭിക്കില്ല.

വാങ്ങിയ സാധനങ്ങള്‍ തിരിച്ചയക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കാണ്. അതിനായി നിങ്ങള്‍ ചിലവഴിക്കുന്ന പോസ്റ്റല്‍ കോസ്റ്റ് വില്പ്പനക്കാരനില്‍ നിന്നും ഈടാക്കാന്‍ സാധിക്കുന്നതല്ല. അല്ലെങ്കില്‍ വില്‍പ്പനക്കാരന്‍ ഉല്‍പ്പന്നം തിരിച്ചയക്കുന്നതിനുള്ള പണം നല്‍കാമെന്ന് കരാറില്‍ പറയണം. ഒന്നും പറയാത്ത സാഹചര്യങ്ങളില്‍ തിരിച്ചയക്കുന്നതിനുള്ള പണം നിങ്ങള്‍ നല്‍കേണ്ടതും ശേഷം നിങ്ങള്‍ക്ക് ആ പണം തിരികെ വാങ്ങാവുന്നതുമാണ്.

ഓൺലൈൻ വിൽപ്പനയിലെ നികുതികളും ഡ്യൂട്ടികളും

ചെക്കൌട്ട്‌ സമയത്ത് നിങ്ങള്‍ VAT എത്രയാണ് കൊടുക്കേണ്ടത് എന്ന്‍ അവര്‍ പറഞ്ഞിരിക്കണം. EU-വിന് പുറത്തുള്ള ഒരു വില്പ്പനകാരനില്‍ നിന്നും നിങ്ങള്‍ ഒരു സാധനം വാങ്ങുകയാണെങ്കില്‍ അതിന്‍റെ മൂല്യം പരിഗണിക്കാതെ എല്ലാ ഇനങ്ങള്‍ക്കും VAT നല്‍കണം. 150 യൂറോയില്‍ കൂടുതല്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നിങ്ങള്‍ കസ്റ്റംസ് തീരുവ കൂടി നല്‍കേണ്ടി വരും.

ഇനി മദ്യം, പുകയില തുടങ്ങിയ വസ്തുക്കളാണ് നിങ്ങള്‍ വാങ്ങുന്നത് എങ്കില്‍ VAT കൂടാതെ എക്സൈസ് തീരുവ കൂടി നിങ്ങള്‍ നല്‍കേണ്ടി വന്നേക്കാം.

നിങ്ങളുടെ ഓർഡറുകൾ വൈകിയാൽ അല്ലെങ്കിൽ ലഭിച്ചില്ല എങ്കിൽ നിങ്ങൾക്കുള്ള അവകാശങ്ങൾ

ഓര്‍ഡര്‍ നല്‍കി 30 ദിവസത്തിനുള്ളിലോ അല്ലെങ്കില്‍ നിങ്ങള്‍ തീരുമാനിച്ചുറപ്പിച്ച ദിവസമോ ഉൽപ്പന്നം നിങ്ങള്‍ക്ക് എത്തിയിരിക്കണം. അതിനുള്ളില്‍ എത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഡെലിവറി മറ്റൊരു ദിവസത്തേക്ക് പറയാവുന്നതാണ്. കൂടാതെ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ എല്ലാം ഒരേ ദിവസം തന്നെ ഡെലിവര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്.

പുതുതായി നിങ്ങള്‍ ആവശ്യപ്പെട്ട സമയത്തിനുള്ളില്‍ വില്‍പ്പനക്കാരന് ഉൽപ്പന്നം ഡെലിവര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഓർഡർ റദ്ദ് ചെയ്യാവുന്നതാണ്. കൂടാതെ നിങ്ങള്‍ക്ക് ഉല്‍പ്പന്നം ആവശ്യമായ ദിവസത്തിനുള്ളില്‍ ലഭ്യമായില്ലെങ്കിലും നിങ്ങള്‍ക്കത് ക്യാന്‍സല്‍ ചെയ്യാവുന്നതാണ്.

തെറ്റായ ഉൽപ്പന്നങ്ങളും സേവനങ്ങളും

നിങ്ങൾ ഓൺലൈൻ ആയി വാങ്ങുന്ന എല്ലാ ഉൽപ്പന്നങ്ങളും അല്ലെങ്കിൽ സേവനങ്ങളും ഗുണ നിലവാരവും, മെച്ചപ്പെട്ട പ്രകടനവും, ഈട് നിൽക്കുന്ന രീതിയിൽ ഉള്ളതുമായിരിക്കണം. എന്നാൽ ചരക്കുകൾ, ചില സേവനങ്ങൾ, ഡിജിറ്റൽ കണ്ടന്റ് എന്നിവയിൽ ഇവ ചിലപ്പോൾ വ്യത്യാസപ്പെട്ടേക്കാം. കരാർ പ്രകാരം നിങ്ങൾക്ക് കിട്ടിയ വസ്തുവിൽ നിങ്ങൾ തൃപ്‌ത്നല്ലെങ്കിൽ റിപ്പയർ, മാറ്റി വാങ്ങിക്കൽ, വില കുറക്കൽ, റീഫണ്ട് എന്നിവക്ക് നിങ്ങൾക്ക് അവകാശമുണ്ട്.

എങ്ങനെ പരാതിപ്പെടാം

വിൽപ്പനക്കാരനോട് രേഖാമൂലം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെങ്കിൽ നിങ്ങൾക്ക് താഴെ പറയുന്നവ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: https://www.citizensinformation.ie/en/consumer/shopping/shopping-online/

https://www.citizensinformation.ie/en/consumer/how-to-complain/how-to-make-a-complaint/

Competition and Consumer Protection Commission

Bloom House
Railway Street
Dublin 1
D01 C576

Opening Hours: Lines open Monday-Friday, from 9am – 6pm

Tel: (01) 402 5555 and (01) 402 5500

Homepage:http://www.ccpc.ie

Courts Service

15-24 Phoenix Street North
Smithfield
Dublin 7
Ireland

Tel: +353 (0)1 888 6000

Homepage:https://courts.ie/

Homepage:https://www.courts.ie/content/find-us

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors

Email: info@louiskennedysolicitors.ie

കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്

Share this news

Leave a Reply

%d bloggers like this: