അയര്‍ലണ്ടുകാരുടെ ഏറ്റവും പ്രിയപ്പെട്ട ഉച്ചഭക്ഷണം chicken fillet roll ആണെന്ന് സര്‍വേ. റീട്ടെയില്‍ കമ്പനിയായ Circle K-യ്ക്ക് വേണ്ടി Gem 3 നടത്തിയ സര്‍വേയില്‍ 41% പേരാണ് തങ്ങളുടെ ഇഷ്ടഭക്ഷണമായി chicken fillet roll തെരഞ്ഞെടുത്തത്.
Chicken and stuffng 14% പേര്‍ ഇഷ്ടഭക്ഷണമായി തെരഞ്ഞെടുത്തപ്പോള്‍, 14% പേര്‍ BLT-യും, 13% പേര്‍ chicken caesar-ഉം തെരഞ്ഞെടുത്തു.
1,000 പേരെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം നടത്തിയ സര്‍വേയില്‍, 92% പേരും മാസം ഒരു തവണയെങ്കിലും പാഴ്‌സല്‍ ഭക്ഷണം വാങ്ങുന്നവരാണെന്ന് പ്രതികരിച്ചിട്ടുണ്ട്. 28% പേര്‍ ആഴ്ചയില്‍ തന്നെ പലതവണ ഇങ്ങനെ ചെയ്യുന്നുണ്ട്.
സൗകര്യം (39%), മൂല്യം (33%), ഗുണമേന്മ (24%) എന്നിവയാണ് പാഴ്‌സല്‍ ഭക്ഷണം വാങ്ങുമ്പോള്‍ ആളുകള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. 5 മുതല്‍ 9 യൂറോ വരെയാണ് പാഴ്‌സല്‍ ഭക്ഷണത്തിനായി ചെലവാക്കാന്‍ തയ്യാറുള്ളതെന്ന് 44% പേര്‍ പറയുന്നു.
2020-ല്‍ നടത്തിയ സര്‍വേയില്‍ 22% പേരായിരുന്നു chicken fillet roll ഇഷ്ടഭക്ഷണമാണെന്ന് പറഞ്ഞിരുന്നത്.