അയർലണ്ടിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൗണ്ടി മീത്തിലെ സ്റ്റാമുള്ളിനിൽ താമസിക്കുന്ന വയനാട് സ്വദേശി വിജേഷ് പി.കെ (32) ആണ് ജോലി കഴിഞ്ഞ് മടങ്ങും വഴി കുഴഞ്ഞു വീണു മരിച്ചത്. ഉടൻ അടിയന്തര രക്ഷാ സേന എത്തി ശുശ്രൂഷ നല്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2023 ഡിസംബർ മുതൽ സ്റ്റാമുള്ളിനിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു വിജേഷ്.
ദ്രോഹഡയിലെ ഔർ ലേഡി ലൂർദ്‌സ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ എത്തിക്കും. വിജേഷിന്റെ കുടുംബം നാട്ടിലാണ്.