രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിന്റെ ഭാഗമായി ഔദ്യോഗിക രാജി സമര്‍പ്പിച്ച് ലിയോ വരദ്കര്‍. തിങ്കളാഴ്ച വൈകിട്ട് 5.55-ന് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന്റെ ഔദ്യോഗികവസതിയില്‍ എത്തിയാണ് വരദ്കര്‍ രാജി സമര്‍പ്പിച്ചത്. പ്രസിഡന്റിന്റെ സെക്രട്ടറി ജനറലിന് രാജിക്കത്ത് കൈമാറിയ ശേഷം 6.40-ഓടെ വരദ്കര്‍ മടങ്ങുകയും ചെയ്തു.
നാല് വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ശേഷമാണ് വരദ്കര്‍ സ്ഥാനം വെടിയുന്നതായി പ്രഖ്യാപിച്ചത്. തീരുമാനത്തില്‍ ഖേദമില്ലെന്നും, പുതിയൊരു അദ്ധ്യായത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അടുത്ത പാര്‍ലമെന്റ് സമ്മേളനം കൂടി സൈമണ്‍ ഹാരിസിനെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കും വരെ വരദ്കര്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരും.
പ്രധാനമന്ത്രിപദവും, Fine Gael പാര്‍ട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി മൂന്നാഴ്ച മുമ്പാണ് 45-കാരനായ വരദ്കറില്‍ നിന്നും അപ്രതീക്ഷിത പ്രഖ്യാപനമുണ്ടാകുന്നത്.