കാര്‍ലോയില്‍ വ്യാപാരസ്ഥാപനത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറി അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-ഓടെ Lower Tullow Street-ലാണ് സംഭവം. പിന്നോട്ട് ഓടിച്ച കാര്‍ സലൂണ്‍ കടയുടെ മുന്‍ഭാഗത്ത് ഇടിക്കുകയും, തീ പടരുകയുമായിരുന്നു.
തുടര്‍ന്ന് അടിയന്തര രക്ഷാസേന എത്തി കെട്ടിടത്തില്‍ താമസിച്ചിരുന്നവരെ സുരക്ഷിതരായി ഇവിടെ നിന്നും മാറ്റി. തീ അണയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സ്ഥാപനത്തിന് കാര്യമായ കേടുപാടുകള്‍ പറ്റിയതായും, സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ഗാര്‍ഡ അറിയിച്ചു.