അയര്‍ലണ്ടില്‍ നാളെ (ഏപ്രില്‍ 8 തിങ്കള്‍) ഭാഗികമായ സൂര്യഗ്രഹണം ദൃശ്യമാകും. യുഎസില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും അയര്‍ലണ്ട്, യു.കെ മുതലായ സ്ഥലങ്ങളില്‍ ഗ്രഹണത്തിന്റെ ആദ്യത്തെ കുറച്ച് സമയം മാത്രമാണ് കാണാന്‍ സാധിക്കുക.
അയര്‍ലണ്ടില്‍ അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് 2022 ഒക്ടോബര്‍ 25-നായിരുന്നു.
ഏപ്രില്‍ 8-ന് വൈകിട്ട് 7.55-ഓടെയാണ് രാജ്യത്ത് ഗ്രഹണം ദൃശ്യമാകുക. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ തന്നെ ഗ്രഹണം വീക്ഷിക്കാവുന്നതാണ്. ഡബ്ലിന്‍ അടക്കമുള്ള ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകും.
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.