അയര്‍ലണ്ടിലെ ഉപഭോക്തൃ ചെലവ് (Consumer Price Index) 2024 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.7% ഉയര്‍ന്നു. ഫെബ്രുവരിയില്‍ നിന്നും മാര്‍ച്ചിലേയ്ക്ക് എത്തുമ്പോള്‍ 0.3% ആണ് വര്‍ദ്ധന. അതേസമയം 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ പണപ്പെരുപ്പം 2.3 ശതമാനവും ആണ്.
സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ കണക്കെടുത്താല്‍, ഊര്‍ജ്ജവില ഒരു മാസത്തിനിടെ 3.1 ശതമാനവും, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 8.4 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കള്‍ക്ക് ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ച് മാസത്തില്‍ 0.1% വില കുറഞ്ഞെങ്കിലും, കഴിഞ്ഞ 12 മാസത്തിനിടെ 2.6% വില വര്‍ദ്ധിച്ചു.
ഗതാഗതച്ചെലവ് ഒരു വര്‍ഷത്തിനിടെ 3.8% വര്‍ദ്ധിച്ചപ്പോള്‍, ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ 3.1% ആണ് വര്‍ദ്ധന.