പ്രൗഢിയുടെയും സമൃദ്ധിയുടെയും മറ്റൊരു വിഷുക്കാലം കൂടെ വരവായി. ഈ വരുന്ന 14ാം തീയതി വിഷു അതിന്റെ തനതായ രീതിയിൽ ഡബ്ലിനിലെ നന്ദലോയി ടെമ്പിളിൽ വച്ച് ആഘോഷിക്കാൻ സംസ്‌കൃതി സത്സംഗ് തീരുമാനിച്ചിരിക്കുന്നു. വിഷുക്കണിയും പ്രാർത്ഥനകളും ആയി വിഷുദിവസത്തെ മറ്റൊരു സുദിനമായി മാറ്റാൻ താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിച്ചുകൊള്ളുന്നുവെന്ന് സംഘാടകർ അറിയിച്ചു.
അന്നേ ദിവസം വിഷുക്കണി, വിഷുക്കൈനീട്ടം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആണ് പരിപാടി.
സൌജന്യ രജിസ്ട്രേഷൻ ലിങ്ക്: