പ്രവാസി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ പരിശീലന കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 6 ശനിയാഴ്ച. Newbridge Demesne Donabate-ല്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ മേയറായ Adrian Henchy, ഭവനവകുപ്പ് മന്ത്രി ഡാര ഒബ്രിയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സ്‌പോര്‍ട്‌സ് ഗ്രാന്റ് ഉപയോഗിച്ചാണ് പരിശീലനകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
സെനറ്റര്‍ റെജീന ഡോഹര്‍ട്ടി, കൗണ്‍സിലര്‍ ഡാര ബട്ട്‌ലര്‍, എംഇപി ബാരി ആന്‍ഡ്രൂസ്, ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍ ക്രിക്കറ്റ് ഡെവവപ്‌മെന്റ് മാനേജര്‍ ബ്രയാന്‍ ഒ റൂര്‍ക്ക്, Demsports Ltd-ന്റെ ജോണ്‍ ലവ്‌ഡേ, DAP Tank Ireland-ന്റെ ജോണ്‍ ബസ് എന്നിവരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.
ഉദ്ഘാടനചടങ്ങിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ് അറിയിച്ചു.
ലെയ്ന്‍സ്റ്റര്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിനോടൊത്തു ചേര്‍ന്ന് കളിക്കാന്‍ പുതിയ കളിക്കാരെയും സ്വാഗതം ചെയ്യുന്നതായും ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.swordscricketclub.ie