അയർലണ്ടിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ പാർട്ടിയായി Sinn Fein. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലായി 925,900 പേരാണ് പാർട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്നതെങ്കിൽ രണ്ടാം സ്ഥാനത്തുള്ള പീപ്പിൾ ബീഫോർ പ്രോഫിറ്റിന് 170,200 ഫോളോവേഴ്സ് മാത്രമാണുള്ളത്.
മറ്റെല്ലാ പാർട്ടികളുടെയും ഫോളോവേഴ്‌സിനെ ഒരുമിച്ച് കൂട്ടിയാലും (769,910) Sinn Fein ന്‍റെ അത്രയും ഫോളോവേഴ്സ് വരില്ല എന്നതാണ് വസ്തുത. 2020 ൽ 421,600 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്നിടത്ത് നിന്നാണ് നാലു വർഷത്തിനിടെ ഇരട്ടിയിലധികം പേരെ തങ്ങളുടെ സോഷ്യൽ മീഡിയയിലേയ്ക്ക് ആകർഷിക്കാൻ പാർട്ടിക്ക് സാധിച്ചത്.
മറ്റൊരു പാർട്ടിയായ സോഷ്യൽ ഡെമോക്രറ്റിസിന് 44,080 ഫോളോവേഴ്സ് ആണുള്ളത്. രണ്ടു വർഷത്തിനിടെ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിപ്പിച്ചതിന്റെ ശതമാനം കണക്കാക്കുമ്പോൾ ഏറ്റവും മുന്നിൽ സോഷ്യൽ ഡെമോക്രാറ്റ്സ് ആണ്. 2022-24 കാലഘട്ടത്തിനിടെ 233.26% ഫോളോവേഴ്‌സിനെ ആണ് പാർട്ടി വർദ്ധിപ്പിച്ചിട്ടുള്ളത്.
പാർട്ടികളുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം ഇപ്രകാരം:
- Sinn Féin: 925,900
- People Before Profit: 170,200
- Social Democrats: 146,900
- Labour Party: 141,700
- Fine Gael: 125,006
- Fianna Fáil: 115,983
- Green Party: 70,121
പാർട്ടി നേതാക്കളുടെ കാര്യമെടുത്താൽ ലിയോ വരദ്കർ ആണ് ഫോളോവേഴ്‌സിന്റെ കാര്യത്തിൽ മുന്നിൽ. നിയുക്ത പ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് രണ്ടാം സ്ഥാനത്ത്. മേരി ലൂ മക്‌ഡൊണാൾഡ് മൂന്നാം സ്ഥാനത്തുണ്ട്.
മറ്റ് രാഷ്ട്രീയക്കാരുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം ഇപ്രകാരം:
4. Richard Boyd Barrett: 398,200 followers
5. Micheál Martin: 288,900 followers
6. Paul Murphy: 199,500 followers
7. Holly Cairns: 133,447 followers
8. Eamon Ryan: 69,080 followers
9. Ivana Bacik: 41,550 followers
10. Brid Smith: 37,950 followers