അയർലണ്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കുന്ന സന്തോഷ് വിൽസണും ഫാമിലിക്കും കാവൻ ഇന്ത്യൻ അസോസിയേഷൻ യാത്രയപ്പ് നൽകി. മാർച്ച് 25-നു ബലിഹായ്സ് കമ്മ്യൂണിറ്റി ഹാളിലായിരുന്നു ചടങ്ങ്.
കഴിഞ്ഞ കാലങ്ങളിൽ കാവൻ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഇടയിലും കാവൻ ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും മറ്റു കലാ-കായിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു സന്തോഷും ഭാര്യ ടാനിയയും.
മികച്ച ഒരു ക്രിക്കറ്റ് പ്ലയർ കൂടിയായ സന്തോഷ്, കൗണ്ടി കാവൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ഓപ്പണിങ് ബാറ്ററും ആയിരുന്നു. അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രീതി ജോജോ ഉപഹാരം സമർപ്പിച്ചു .