വാട്ടർഫോർഡ്: വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് 20.03.24-ലെ റവ. ഫാ. സിജോ വെങ്കിട്ടക്കൽ നയിച്ച ധ്യാനത്തോടുകൂടി തുടക്കമായി.
നാൽപ്പതാം വെള്ളിയോട് അനുബന്ധിച്ച് ബഹു: ജോമോൻ കാക്കനാട്ട് അച്ചന്റെ നേതൃത്വത്തിൽ Clonmel Holy Cross Hill-ലേക്ക് നടത്തിയ വി. കുരിശിന്റെ വഴി വളരെ ഭക്തി നിർഭരമായി. Deacon MG Lazerus പീഡാനുഭവ സന്ദേശം നൽകി.
24.03.23 ഞായറാഴ്ച 3:30-ന് ഫാ. ജോമോൻ കാക്കനാട്ട് ഓശാന തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികനും, ഫാ. ടോം റോജർ സഹ കാർമ്മികനും ആയിരുന്നു. തുടർന്ന് കുരുത്തോല വെഞ്ചിരിപ്പും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.
പെസഹാ വ്യാഴം 1:30-ന് ആഘോഷമായ പരി. കുർബാന, കാലുകഴുകൾ ശുശ്രൂഷ, അപ്പം മുറിക്കൽ
29.03.24 ദുഃഖവെള്ളി 5:30-ന് ആഘോഷമായ വി. കുരിശിന്റെ വഴി, പീഡാനുഭവ തിരുകർമ്മങ്ങൾ, നേർച്ച കഞ്ഞി.
ശനിയാഴ്ച 4 മണിക്ക് ഉയിർപ്പ് തിരുകർമ്മങ്ങൾ, ആഘോഷമായ പരി. കുർബാന, പുത്തൻ തീ, വെള്ളം വെഞ്ചിരിപ്പ് തുടർന്ന് സ്നേഹവിരുന്ന്.
ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരും കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകും.