ഇസ്രയേല്‍-പാലസ്തീന് വിഷയത്തില്‍ പലസ്തീന് പിന്തുണയുമായി അയര്‍ലണ്ടിലെ The Ireland-Palestine Solidarity Campaign (IPSC) ഡബ്ലിനില്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിവരുന്ന ആക്രമങ്ങള്‍ക്കെതിരെയാണ് ഇവര്‍ പ്രകടനം നടത്തിയത്.
ഗാസയിലെ പ്രശ്നങ്ങളില്‍ ഇസ്രായേലിനെ ഉത്തരവാദിയാക്കുന്നതിനായി അയര്‍ലണ്ട് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചു.
Parnell-Squareല്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ പലസ്തീന് അനുകൂല പ്രസംഗങ്ങള്‍ക്കും ഐറിഷ്,പലസ്തീന് സംഗീതാവതരണത്തിനും ശേഷം City Centre വഴി St.Stephen’s green-ലെ Department of Foreign Affairs-ലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു.