പ്രധാനമന്ത്രി ലിയോ വരദ്കറിന് പിന്നാലെ മന്ത്രിപദത്തിൽ നിന്നും രാജി വയ്ക്കുന്നതായി അറിയിച്ച് മറ്റൊരു മന്ത്രിയും. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ വകുപ്പ് സഹമന്ത്രിയായ Josepha Madigan ആണ് താന്‍ പ്രധാനമന്ത്രിയെ രാജിസന്നദ്ധത അറിയിച്ചതായി വെളിപ്പെടുത്തിയത്.
Fine Gael പാര്‍ട്ടി ടിക്കറ്റില്‍ Dublin Rathdown മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന TD-യായ Madigan, അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയം എന്നാല്‍ എളുപ്പമുള്ള ഒരു ജോലിയല്ല എന്നാണ് രാജിയുമായി ബന്ധപ്പെട്ട് അവര്‍ പ്രതികരിച്ചത്. അതേസമയം പ്രതിഫലം ലഭിക്കുന്ന ജോലിയല്ല എന്ന് അതിന് അര്‍ത്ഥമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കാര്യം കഴിഞ്ഞ വേനല്‍ക്കാലത്ത് തന്നെ താന്‍ വരദ്കറെ അറിയിച്ചിരുന്നതാണെന്ന് പറഞ്ഞ Madigan, കൗണ്‍സിറായും, TD-യായും, മന്ത്രിയായും പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്നും പറഞ്ഞു.
2016 മുതല്‍ Dublin Rathdown-ല്‍ നിന്നുള്ള TD-യാണ് Josepha Madigan. 2020-ല്‍ വിദ്യാഭ്യാസ സഹമന്ത്രിയായും നിയോഗിക്കപ്പെട്ടു. 2017 മുതല്‍ 2020 വരെ Culture, Heritage and the Gaeltacht മന്ത്രിയുമായിരുന്നു.