കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കില്‍ സെന്റ് പാട്രിക് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പരേഡില്‍ നോണ്‍ കൊമേഴ്ഷ്യല്‍ ഫ്‌ളോട്ട് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി. തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷമാണ് കമ്മ്യൂണിറ്റി സെന്റ് പാട്രിക് ദിന പരേഡില്‍ പങ്കെടുത്ത് വിജയികളാകുന്നത് എന്നതിനാല്‍ ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്.
‘Discover Kilcock (Then and Now)’ എന്ന തീമിലായിരുന്നു ഇത്തവണത്തെ പരേഡ് ഒരുക്കിയിരുന്നത്. പരേഡില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളായ പുലികളി, ശിങ്കാരി മേളം എന്നിവയും, ഗുജറാത്തി നൃത്തരൂപമായ ഗബ്രയുമായി കില്‍കോക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി കളം നിറഞ്ഞു. ഐറിഷ് സമൂഹം ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പരേഡിനെ വരവേറ്റത്.