സെൻറ് പാട്രിക് ഡേ ആഘോഷമാക്കി ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റി

ക്ലോൺമേൽ: അയർലണ്ടിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ സെന്റ് പാട്രിക്ക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കൗണ്ടി ടിപ്പററിയിലെ ക്ലോൺമേലിലെ ആഘോഷങ്ങൾക്ക് സമാപനമായി.

വിപുലമായ പരിപാടികളോടെ നടത്തിയ പരേഡിൽ തദ്ദേശീയരും വിദേശീയരുമായ നിരവധി കലാ-കായിക പ്രേമികൾ പങ്കെടുത്തു. അയർലണ്ടിന്റെ വൈവിധ്യം വിളിച്ചറിയിക്കുന്ന പരേഡിൽ നിരവധി നിശ്ചല ദൃശ്യങ്ങൾ, ഡാൻസുകൾ, ബാന്റ്മേളങ്ങൾ തുടങ്ങി അയർലണ്ടിന്റെ സൗന്ദര്യവും സാംസ്കാരിക തനിമയും വിളിച്ചറിയിക്കുന്ന നിരവധി പരിപാടികൾക്കാണ് ക്ലോൺമേൽ വേദിയായത്.

പരിപാടിയിൽ പ്രദേശത്തെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സാന്നിധ്യം പ്രത്യേകം എടുത്തുപറയത്തക്കതായിരുന്നു. ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിരവധി മലയാളികളും പരേഡിൽ പങ്കാളികളായി. പരിപാടികൾക്ക് സെക്രട്ടറി, പ്രസിഡന്റ് എന്നിവർ നേതൃത്വം നൽകി.

ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ (ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റി) പ്രവർത്തനം മാതൃകാപരവും അഭിനന്ദനം അർഹിക്കുന്നതുമാണെന്ന് മേയർ റിച്ചി മലോയി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്:

ലിജോ ജോസഫ്- 0879096246

സിൽവി-0870661342

മാത്യു- 0894687808

Share this news

Leave a Reply

%d bloggers like this: