ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സർക്കാരിന് ലഭിച്ച ടാക്സ് വരുമാനം 12 ബില്യൺ യൂറോ; മുൻ വർഷത്തേക്കാൾ 5% വർദ്ധന

2024-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് വരുമാനം 12 ബില്യണ്‍ യൂറോ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ലഭിച്ചതിനെക്കാള്‍ 5.5% അധികവരുമാനമാണിത് എന്നും ധനകാര്യവകുപ്പ് അറിയിച്ചു.

ഇന്‍കം ടാക്‌സ്, വാറ്റ്, എക്‌സൈസ് ഡ്യൂട്ടി എന്നിവയിലെ വര്‍ദ്ധനയാണ് കൂടുതല്‍ ടാക്‌സ് റവന്യൂ സര്‍ക്കാരിലേയ്ക്ക് ലഭിക്കാന്‍ കാരണമായിരിക്കുന്നത്. ഇന്‍കം ടാക്‌സില്‍ മാത്രം 5.7% വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ആകെ ലഭിച്ച തുകയില്‍ 5.3 ബില്യണ്‍ യൂറോയും ഇന്‍കം ടാക്‌സ് ഇനത്തിലാണ്.

പോയ വര്‍ഷം ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ ലഭിച്ചതിനെക്കാള്‍ കോര്‍പ്പറേഷന്‍ ടാക്‌സില്‍ നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. 500 മില്യണ്‍ യൂറോയാണ് 2024-ലെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍ക്കാരിന് ലഭിച്ചത്.

അതേസമയം ഈ രണ്ട് മാസങ്ങള്‍ക്കിടെയുണ്ടായിട്ടുള്ള സര്‍ക്കാരിന്റെ ആകെ ചെലവ് (gross expenditure) 15 ബില്യണ്‍ യൂറോ ആണ്. 2023-ലെ ഇതേ കാലയളവിനെക്കാള്‍ 22% അധികമാണിത്. 2024 ബജറ്റിന്റെ ഭാഗമായി കൂടുതല്‍ സഹായധനങ്ങളും മറ്റും അനുവദിച്ചതാണ് ഇതിന് കാരണമെന്ന് ധനവകുപ്പ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: