മെറ്റയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയ ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും പ്രവർത്തനം പുനഃസ്ഥാപിച്ചു. ഐറിഷ് സമയം വൈകിട്ട് 3.15 ഓടെ ആയിരുന്നു ഇവ ലോഗിൻ ചെയ്യാൻ സാധിക്കാതെ പ്രവർത്തന രഹിതമായത്. ആഗോളമായി അനുഭവപ്പെട്ട പ്രശ്നം പരിഹരിച്ചതായി മെറ്റാ അറിയിച്ചു.
തടസം നേരിട്ടതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച മെറ്റാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആൻഡി സ്റ്റോൺ, കഴിയുന്നതും വേഗം തന്നെ പരിഹാരം കണ്ടതായും കൂട്ടിച്ചേർത്തു.
ലോഗിൻ പ്രശ്നമാണ് ഫേസ്ബുക് നേരിട്ടതെങ്കിൽ, ഫീഡ് റിഫ്രഷ് ആകാത്തത് ആയിരുന്നു ഇൻസ്റ്റാഗ്രാമിന്‍റെ പ്രശ്നം. മെറ്റയുടെ തന്നെ ത്രെഡ്‌സും പ്രശ്നവും നേരിട്ടിരുന്നു.