RTE ബോര്‍ഡിന്റെ പുതിയ ചെയര്‍പേഴ്‌സനായി Terence O’Rourke-നെ നിയമിച്ചു. KPMG Ireland-ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും, ഗ്ലോബല്‍ എക്‌സിക്യുട്ടിവ് ടീമിലും മുമ്പ് ജോലി ചെയ്തിരുന്നയാളാണ് O’Rourke. Chartered Accountants in Ireland മുന്‍ പ്രസിഡന്റുമായിരുന്നു അദ്ദേഹം. Enterprise Ireland, ESB, IMI എന്നിവയുടെ ചെയര്‍പേഴ്‌സനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
RTE ബോര്‍ഡ് മേധാവിയായി നിയമിതനായത് ബഹുമതിയായി കരുതുന്നതായി O’Rourke പറഞ്ഞു. RTE-യുടെ ഭാവിക്കായും, സുസ്ഥിരതയ്ക്കായും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രക്ഷേപണവകുപ്പ് മന്ത്രിയായ കാതറിന്‍ മാര്‍ട്ടിന്‍ അവിശ്വാസം പ്രകടിപ്പിച്ചതില്‍ പ്രതിഷേധിച്ച് Siún Ní Raghallaigh രാജിവച്ചതോടെയാണ് പുതിയ ചെയര്‍പേഴ്‌സനെ ആവശ്യമായി വന്നത്. ഇത് RTE-യില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും, ഒരു ബോര്‍ഡ് അംഗം രാജി വയ്ക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു.