അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്ന Bridget Teirney തന്റെ 108-ആം വയസില്‍ വിടവാങ്ങി. കൗണ്ടി കാവനിലെ Loughduff-ലുള്ള Drumgore സ്വദേശിനിയായ ടിയര്‍നി, കഴിഞ്ഞ ബുധനാഴ്ചയാണ് അന്തരിച്ചത്.
രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും, മൂന്ന് മഹാമാരികള്‍ക്കും സാക്ഷിയായിരുന്നു 2023 ജൂലൈ 5-ന് 108-ആം പിറന്നാള്‍ ആഘോഷിച്ച ടിയര്‍നി. തന്റെ അമ്മ എന്നും സന്തോഷവതിയായിരുന്നുവെന്ന് മകനായ ടോം (73) ജന്മദിനാഘോഷവേളയില്‍ പറഞ്ഞിരുന്നു. ഒമ്പത് മക്കളുള്ള ടിയര്‍നി, തന്റെ കുടുംബ ഫാമില്‍ കഠിനാധ്വാനം ചെയ്തായിരുന്നു ജീവിച്ചിരുന്നത്. പാട്രിക് ആയിരുന്നു ടിയര്‍നിയുടെ ഭര്‍ത്താവ്.
അയര്‍ലണ്ടിലെ ഏറ്റവും പ്രായമേറിയ വനിതയായ കിറ്റി ജെഫ്രി കഴിഞ്ഞ മാസം 109-ആം വയസില്‍ അന്തരിച്ചതോടെയായിരുന്നു ടിയര്‍നി രാജ്യത്തിന്റെ മുത്തശ്ശിയായി മാറിയത്.