ദേഹാസ്വാസ്ഥ്യം: ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഈ വാരാന്ത്യം ആശുപത്രിയില്‍ തുടരും. വ്യാഴാഴ്ചയാണ് 82-കാരനായ ഹിഗ്ഗിന്‍സിനെ ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതലെന്നോണമാണ് ഈ വാരാന്ത്യം കൂടി അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം പ്രസിഡന്റിന് പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വൈദ്യസംഘം അറിയിച്ചു. ടെസ്റ്റുകളില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടുമില്ല.

അടുത്തയാഴ്ചയോടെ അദ്ദേഹം വസതിയില്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: