ഡബ്ലിൻ: ഐ പി സി ഡബ്ലിൻ സഭയും ട്രാൻസ്ഫോർമേഴ്സ് ടീമും ചേർന്നൊരുക്കുന്ന കുട്ടികൾക്കായുള്ള വി ബി സ് 2024 ഏപ്രിൽ 1 മുതൽ 4 വരെ തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്റെറിൽ വച്ചു നടക്കുന്നു.
കുട്ടികളുടെ കൂട്ടുകാരൻ ജോൺ അങ്കിൾ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നു. പപ്പറ്റ് ഷോ, മാജിക് ഷോ,ആക്ഷൻ സോങ്സ്, ഗെയിംസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, എന്നിവ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കുട്ടികൾക്കായുള്ള സ്നാക്സും ലഞ്ചും ഉണ്ടായിരിക്കുന്നതാണ്.
ക്യു ആർ കോഡ് സ്കാൻ ചെയ്തോ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
റെജിസ്‌ട്രേഷൻ സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0871208495, 0877818783, 0899728073