അയര്‍ലണ്ടില്‍ നാളെയും വെള്ളിയാഴ്ചയും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കോര്‍ക്ക്, കെറി കൗണ്ടികളില്‍ ഇന്ന് രാവിലെ 8 മണി വരെ യെല്ലോ റെയിന്‍ വാണിങ് നല്‍കിയതിന് പിന്നാലെയാണ് കൊടുങ്കാറ്റ് ഉണ്ടായേക്കാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഇന്ന് രാത്രി ശക്തമായ മഴയും, ഇടിയുമാണ് പ്രതീക്ഷിക്കുന്നത്. ആലിപ്പഴം വീഴ്ചയ്ക്കും സാധ്യതയുണ്ട്. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞേക്കാം.
വ്യാഴാഴ്ച രാത്രിയും രാജ്യത്ത് ശക്തമായ മഴ പെയ്യും. മൂന്ന് മുതല്‍ പൂജ്യം ഡിഗ്രി വരെ താപനില താഴും. മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.,
വെള്ളിയാഴ്ച മഴയും വെയിലും ഒന്നിച്ച് അനുഭവപ്പെടും. ഒപ്പം ആലിപ്പഴം വീഴ്ചയ്ക്കും, ശക്തമായ ഇടിക്കും സാധ്യതയുണ്ട്. പകല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന താപനില രാത്രിയില്‍ മൈനസ് 1 ഡിഗ്രി വരെ താഴും. ഐസ് രൂപപ്പെടാനും സാധ്യതയുണ്ട്.