അയര്‍ലണ്ടില്‍ ഈയാഴ്ചയും മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ഞായര്‍) രാജ്യത്ത് പലയിടത്തും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ ശക്തമാകുകയും ചെയ്യും. വൈകുന്നേരത്തോടെ ഒറ്റപ്പെട്ട രീതിയിലാകും മഴ പെയ്യുക. വെയില്‍ ലഭിക്കുകയും ചെയ്യും. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. പടിഞ്ഞാറന്‍ കാറ്റും വീശും.
തിങ്കളാഴ്ച രാവിലെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ താപനില. മിതമായ രീതിയില്‍ പടിഞ്ഞാറന്‍ കാറ്റും വീശും.
ചൊവ്വാഴ്ച പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും ആരംഭിക്കുന്ന മഴ ഉച്ച വരെ തുടരും. ഉച്ചയ്ക്ക് ശേഷം മഴ മാറി മാനം തെളിയുകയും, താപനില 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. തെക്കുപടിഞ്ഞാറന്‍ കാറ്റും വീശും.
ശേഷവും ആഴ്ചയിലുടനീളം മഴയും വെയിലും മാറിമറിയുന്ന കാലാവസ്ഥയാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.