അഭിമാനകരമായ Feile Lumnigh പിയാനോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മലാളിയായ മിടുക്കന്. ലിമറിക്ക് കൗണ്ടിയിലെ ന്യൂകാസില്‍ വെസ്റ്റില്‍ താമസിക്കുന്ന അഭിഷേക് ജിനോ എന്ന എട്ട് വയസുകാരനാണ് മത്സരത്തിലെ Under 10 വിഭാഗത്തിൽ പ്രവാസിസമൂഹത്തിനാകെ അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

ക്ലാസിക്കല്‍ മ്യൂസിക്കിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തപ്പെടുന്ന മത്സരപരിപാടിയാണ് Feile Lumnigh. പിയാനോയ്ക്ക് പുറമെ മറ്റ് സംഗീതോപകരണങ്ങളും മത്സര രംഗത്തുണ്ട്.
പിയാനോയില്‍ ജാലവിദ്യ കാട്ടിയ അഭിഷേകിന്റെ പ്രകടനം വിധികര്‍ത്താക്കളെയും, കാണികളെയും ഒരുപോലെ അമ്പരപ്പിച്ചു. അഞ്ചാം വയസില്‍ പിയാനോ പഠനം ആരംഭിച്ച അഭിഷേകിന്റെ പിതാവായ ജിനോ, ന്യൂകാസിലില്‍ പിയാനോ അദ്ധ്യാപകനുമാണ്. അമ്മ പ്രിന്‍സി ജിനോ.
ന്യൂകാസില്‍ വെസ്റ്റിലെ Courteney National School വിദ്യാര്‍ത്ഥിയാണ് അഭിഷേക്.