അഭിമാനകരമായ Michelin Stars അവാർഡ്‌സിന് അർഹമായി അയർലണ്ടിലെ 3 റസ്റ്ററന്റുകൾ

അയര്‍ലണ്ടിലെ മൂന്ന് റസ്റ്ററന്റുകള്‍ക്ക് അഭിമാനകരമായ Michelin Stars അവാര്‍ഡ്. കൗണ്ടി ക്ലെയറിലെ Homestead Cottage, കൗണ്ടി ടിപ്പററിയിലെ the Bishop’s Buttery, ഡബ്ലിനിലെ D’Olier Street എന്നിവയാണ് Michelin Stars അവാര്‍ഡിനായി ഇത്തവണ അയര്‍ലണ്ടില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യു.കെയിലെ മാഞ്ചസ്റ്ററില്‍ വച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അതേസമയം കൗണ്ടി കോര്‍ക്കിലെ Castlemartyr-ലുള്ള Terre റസ്റ്ററന്റ് രണ്ടാമതും സ്റ്റാര്‍ അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ വര്‍ഷവും റസ്റ്ററന്റിന് അവാര്‍ഡ് ലഭിച്ചിരുന്നു.

പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, രുചിക്കൂട്ടുകളുടെ ചേര്‍ച്ച, പാചകരീതി, പാചകം ചെയ്യുന്ന ഷെഫിന്റെ വ്യക്തിത്വം, സ്ഥിരത എന്നിവ അടിസ്ഥാനമാക്കിയാണ് Michelin Stars അവാര്‍ഡുകള്‍ നല്‍കപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: