പ്രഥമ കോതമംഗല സംഗമം ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം പ്രദേശത്തുനിന്ന് നൂറുകണക്കിന് കുടുംബങ്ങളാണ് അയർലണ്ടിൽ കുടിയേറി താമസമാക്കിയിട്ടുള്ളത്. അവരെ ഒന്നിച്ച് ചേർത്തുള്ള ആദ്യത്തെ സംഗമം ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഡബ്ലിൻ 3-ലെ Marino-യിലുള്ള സെന്റ് വിൻസന്റ് GAA ഹാളിലാണ് സംഘടിപ്പിക്കുന്നത്.
വിവിധ കലാപരിപാടികളും, വിനോദ പരിപാടികളും, സംഗീതവിരുന്നും, വിഭവസമൃദ്ധമായ സദ്യയും പരിപാടിക്ക് കൊഴുപ്പേകും. കൂടുതൽ വിവരങ്ങൾക്കും, റെജിസ്ട്രേഷനും, പരിപാടിയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബിനു ബി അന്തിനാട് -0877517155
ജിയോ ജോസ് -0879221399
ജോസ് സെബാസ്റ്റ്യൻ -087 965 5313
ബിജു പോൾ -0873206695