ലിമറിക്കില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാന്‍ Aldi. 30 പേര്‍ക്ക് പുതുതായി തൊഴിലസവരമൊരുക്കുന്ന സ്റ്റോര്‍ Moyross-ലാണ് നിര്‍മ്മിക്കുന്നത്.
1,135 സ്ക്വയര്‍ഫീറ്റില്‍ 7 മില്യണ്‍ യൂറോയാണ് സ്റ്റോറിനായി മുടക്കുന്നത്. 2025-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
110 കാര്‍ പാര്‍ക്കിങ് സ്പേസുകള്‍, ആറ് ഇലക്ട്രിക് കാറുകള്‍ ഒരേസമയം ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം എന്നിവയും Moyross-ലെ സ്റ്റോറിന്റെ പ്രത്യേകതകളാകും. പൂര്‍ണ്ണമായും സോളാര്‍ പവര്‍ ഉപയോഗിച്ചാകും സ്റ്റോര്‍ പ്രവര്‍ത്തിക്കുക.