കോർക്കിൽ കഴിഞ്ഞ വർഷം അനുവദിച്ച ടാക്സി ലൈസൻസ് വെറും 123; ലെയ്ട്രിമിൽ ഒന്നും!

അയര്‍ലണ്ടില്‍ ടാക്‌സി ദൗര്‍ലഭ്യത ചര്‍ച്ചയാകുന്നതിനിടെ കഴിഞ്ഞ വര്‍ഷം അനുവദിച്ച ടാക്‌സി ലൈസന്‍സുകള്‍ 2,000-ഓളമെന്ന് റിപ്പോര്‍ട്ട്. 2022-നെ അപേക്ഷിച്ച് 72% വര്‍ദ്ധനയാണ് ഇതെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ടാക്‌സി സേവനം ആവശ്യപ്പെടുന്ന പകുതി പേര്‍ക്കും അത് ലഭിക്കാതെ പോകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ടാക്‌സി ആയി ഓടാന്‍ നല്‍കുന്ന Small Passenger Servive Vehicle (SPSV) ലൈസന്‍സ് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1,999 പേര്‍ക്കാണെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി റിപ്പോര്‍ട്ട് പറയുന്നു. 2022-ല്‍ ഇത് 1,159 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം അനുവദിച്ച ടാക്‌സി ലൈസന്‍സുകളില്‍ 1,289 (64%) എണ്ണവും ഡബ്ലിനിലാണ്. 2022-ല്‍ ഇത് 731 ആയിരുന്നു.

അതേസമയം ടാക്‌സി ലഭ്യത രൂക്ഷമായ കോര്‍ക്കില്‍ 123 പുതിയ ലൈസന്‍സുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചത്. ലിമറിക്കില്‍ 116, ഗോള്‍വേയില്‍ 99 എന്നിങ്ങനെയും ലൈസന്‍സുകള്‍ അനുവദിച്ചു. ലെയ്ട്രിമില്‍ ഒരേയൊരു ലൈസന്‍സാണ് അനുവദിച്ചത്. മൊണാഗനില്‍ മൂന്നും.

2020-നും 2023-നും ഇടയ്ക്ക് ആകെ 4,555 പുതിയ ലൈസന്‍സുകളാണ് NTA നല്‍കിയത്.

രാജ്യത്തെ ടാക്‌സി പ്രതിസന്ധിയില്‍ സര്‍ക്കാര്‍ അടിയന്തര ഇടെപടല്‍ നടത്തണമെന്ന് ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് ലേബര്‍ പാര്‍ട്ടി വക്താവായ Duncan Smith, NTA-യില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കി പുറത്തുവിട്ടത്.

Share this news

Leave a Reply

%d bloggers like this: