അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ 586 രോഗികള്‍ ട്രോളികളില്‍ കഴിയുന്നതായി Irish Nurses and Midwives Organisation’s Trolley Watch (INMO). ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കാണിത്.
ട്രോളികളില്‍ കഴിയുന്ന രോഗികളില്‍ 389 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണ്.
ഏറ്റവും കൂടുതല്‍ രോഗികള്‍ ഇത്തരത്തില്‍ ട്രോളികളില്‍ ചികിത്സ തേടുന്നത് University Hospital of Limerick-ലാണ്. പിന്നാലെ Cork University Hospital-ഉം ഉണ്ട്.
ട്രോളികള്‍ക്ക് പുറമെ കസേരകള്‍, വെയ്റ്റിങ് റൂമുകള്‍, ആശുപത്രികളിലെ മറ്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിങ്ങനെ ലഭ്യമായ സ്ഥലങ്ങളിലെല്ലാം രോഗികളെ ചികിത്സിക്കേണ്ടി വരുന്നതായി INMO പറയുന്നു.
വിന്റര്‍ സീസണ്‍ എത്തിയതോടെ പനി അടക്കം വിവിധ രോഗങ്ങളുമായി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ചെറിയ രോഗങ്ങള്‍ക്ക് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന് പകരം ജിപിമാരെയോ, ചെറിയ മെഡിക്കല്‍ സെന്ററുകളോ സന്ദര്‍ശിക്കണമെന്ന് HSE ഈയിടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.