അയർലണ്ടിൽ പെയ്തിറങ്ങി മണൽക്കാറ്റ്! എത്തിയത് ആഫ്രിക്കയിലെ സഹാറയിൽ നിന്നും!

വടക്കന്‍ ആഫ്രിക്കയില്‍ നിന്നും വീശിയടിച്ച ശക്തമായ കാറ്റ് സഹാറ മരുഭൂമിയിലെ മണലുമായി അയര്‍ലണ്ടില്‍. ഞായറാഴ്ച രാത്രി രാജ്യത്തെ പലയിടത്തും വാഹനങ്ങള്‍ക്കും മറ്റും മുകളില്‍ മണല്‍ മൂടി. മഴയ്ക്ക് സമാനമായാണ് പല പ്രദേശങ്ങളിലും മണല്‍ പെയ്തത്.

ഇതോടെ വാഹനങ്ങളും മറ്റും കഴുകാനായി രാജ്യത്തുടനീളമുള്ള കാര്‍ വാഷുകളില്‍ തിരക്ക് അനുഭവപ്പെടുകയാണ്. വാഹനങ്ങള്‍ക്ക് പുറമെ പുറത്ത് സൂക്ഷിച്ചിരുന്ന വസ്തുക്കളിലും മറ്റും മണല്‍ വീണിട്ടുണ്ട്.

വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് കാരണമാകുന്നത് തെക്ക്, തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും വടക്ക്, വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലേയ്ക്ക് വീശിയടിക്കുന്ന അതിശക്തമായ കാറ്റാണ്. അഫ്രിക്കന്‍ വന്‍കരയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് സഹാറ മരുഭൂമിയിലെ മണല്‍ത്തരികള്‍ എത്തിക്കാന്‍ തക്കവണ്ണം ശക്തിയേറിയതാണ് ഈ കാറ്റ്.

Share this news

Leave a Reply

%d bloggers like this: